കാന്‍സറിനെ നേരിടാന്‍ കഞ്ചാവിനാകും… കഞ്ചാവ് നിയമവിധേയമാക്കണം!! തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ!!

തിരുവനന്തപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യുവതീ-യുവാക്കളുടെ കൂട്ടായ്മ. ഇന്നലെ വൈകിട്ടാണ് മാനവീയം വീഥിയില്‍ 25 പേരോളം അടങ്ങുന്ന യുവതീ യുവാക്കള്‍ സംഘടിച്ചെത്തിയത്. രാജ്യ വ്യാപകമായി 16 നഗരങ്ങളില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് തിരുവനന്തപുരത്തും കൂട്ടായ്മ സംഘടിപ്പിച്ചത്.

ലോക ജനതയുടെ തന്നെ പേടിസ്വപ്നമായ കാന്‍സറിനെ നേരിടാന്‍ കഞ്ചാവ് ചെടിയില്‍ നിന്നും മരുന്ന് നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് അമേരികന്‍ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.

നേരത്തെ, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധിയും പറഞ്ഞിരുന്നു. കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി പല രാജ്യങ്ങളിലും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചിലയിടങ്ങളിലാകട്ടെ മെഡിക്കല്‍ ആവശ്യത്തിനു വേണ്ടി കഞ്ചാവ് വളര്‍ത്താന്‍ അനുമതിയുണ്ട്. എന്നാല്‍ മെഡിക്കലെന്നല്ല എന്തു കാരണം പറഞ്ഞാലും കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കില്ലെന്നു പറയുന്ന രാജ്യങ്ങളുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular