Category: Kerala

വിധി അനുകൂലമാകുമോ? വീണ്ടും മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് എ കെ ശശീന്ദ്രന്‍… ഫോണ്‍കെണിക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത. ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും...

പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...

സന്ദര്‍ഭം മനസിലാക്കി വിവേചനബുദ്ധി ഉപയോഗിക്കണം; എല്ലാം നിയമത്തിന്റെ വഴിയിലല്ല നടക്കുന്നത്; ജീവനക്കാര്‍ക്കെതിരേ എംഡി; മിന്നല്‍ വിവാദം ഒഴിയുന്നില്ല

കോഴിക്കോട്: പാതിരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ മിന്നല്‍ ബസിനെ പോലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിക്കേണ്ടി വന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഇടപെടല്‍ വീണ്ടും. ജീവനക്കാര്‍ക്ക് എതിരായാണ് എംഡിയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാര്‍ ഇത് പോസിറ്റീവായി എുടക്കണമെന്നും അദ്ദേഹം പറയുന്നു. എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം...

യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത...

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസ് ചാനലിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കി. ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്തയ്ക്ക് പത്മഭൂഷണ്‍, ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി. മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ ലഭിച്ചു. വിതുര...

കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്, ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുകയാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടിയിലെ അംഗങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ചില മാദ്ധ്യമങ്ങള്‍...

ആ ആറു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി, ക്രിസ്മസ് പുതുവത്സര ബമ്പറടിച്ചത് കിളിമാനൂര്‍ സ്വദേശി രത്‌നാകരന്‍ പിള്ളയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.

Most Popular

G-8R01BE49R7