യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസ്ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്തി മന്ത്രിമാരും ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളും പൊലീസും എന്‍സിസി, സ്‌കൗട്ട്്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് റിപ്പബ്ലിക് ദിനാഘോഷം നടന്നത്. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ആലപ്പുഴയില്‍ മന്ത്രി മാത്യു ടി.തോമസ് സല്യൂട്ട് സ്വീകരിച്ചു. കോട്ടയത്ത് മന്ത്രി ജി.സുധാകരനും ഇടുക്കിയില്‍ മന്ത്രി എം.എം. മണിയും കൊച്ചിയില്‍ മന്ത്രി എ.സി. മൊയ്തീനും തൃശൂരില്‍ മന്ത്രി സി.രവീന്ദ്രനാഥും പാലക്കാട് എ.കെ. ബാലനും മലപ്പുറത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും ദേശീയ പതാക ഉയര്‍ത്തി.കോഴിക്കോട് മന്ത്രി വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കണ്ണൂരില്‍ മന്ത്രി കെ.കെ. ശൈലജയും കാസര്‍കോട് മന്ത്രി ഇ. ചന്ദ്രശേഖരനും സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നടന്ന പരേഡിന് വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ നേതൃത്വം വഹിച്ചു

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...