Category: Kerala

അന്വേഷണസംഘത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയും പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയും ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്താണ് ഹര്‍ജി. അഭിഭാഷകര്‍ക്കെതിരെ അന്വേഷണമാകാമെന്ന് കോടതിപോലും അനുമതി നല്‍കിയിട്ടും...

സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് CPM, ആരുതന്നാലും തെളിവായി സ്വീകരിക്കുമെന്ന് പോലീസ്

പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പോലീസിന് കൈമാറാതെ സി.പി.എം. ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പ്രസംഗത്തിന്റെ...

ദിലീപും സുനിയുമുള്ള ചിത്രം വ്യാജമല്ല: ബിദില്‍, ‘ ആരാധന മൂത്തു ശ്രീലേഖ ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണ്… കത്ത് പറഞ്ഞുകൊടുത്തത് സുനി എല്ലാത്തിനും തെളിവുണ്ടെന്ന് ജിന്‍സണ്‍

തൃശൂര്‍: പള്‍സര്‍ സുനിയും നടന്‍ ദിലീപും ഒരുമിച്ചു നില്‍ക്കുന്ന പടം വ്യാജമല്ലെന്നു പടമെടുത്ത തൃശൂര്‍ പുല്ലഴി സ്വദേശി ബിദില്‍. ചിത്രം വ്യാജമാണെന്നു കരുതുന്നുവെന്ന ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഷൂട്ടിങ് ലൊക്കേഷനില്‍ ദിലീപിനു പുറകില്‍ സുനി മാറിനില്‍ക്കുന്നതാണ് ചിത്രത്തില്‍. സുനിയുടെ ചിത്രം ബോധപൂര്‍വമല്ല എടുത്തത്....

പണി ഇരന്നുവാങ്ങിച്ച് ശ്രീലേഖ…വെളിപ്പെടുത്തല്‍ കേസിനെ ബാധിക്കില്ല; കോടതിയലക്ഷ്യ നടപടിക്ക് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തെളിവില്ലെന്ന മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് നിയമവൃത്തങ്ങള്‍. ദിലീപിന്റെ അഭിഭാഷകരും ഇത്തരത്തിലാണ് വിലയിരുത്തുന്നത്. അതേസമയം, അസമയത്തുള്ള വെളിപ്പെടുത്തലില്‍ ശ്രീലേഖയുടെ പേരില്‍ കേസെടുക്കാനാകുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു. പള്‍സര്‍ സുനി മറ്റ് നടികളോട് മോശമായി...

ശരീരം മരവിച്ച് തണുത്തു; ശ്വാസതടസ്സം അനുഭവപ്പെട്ടു; ബസ് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് രക്ഷയായി കെ.എസ്.ആര്‍.ടി.സി

താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയെയും കൊണ്ട് ബസ് നേരെ ആശുപത്രിയിലെത്തിച്ച് രക്ഷകരായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. സുൽത്താൻ ബത്തേരി ഗാരേജിലെ ആർ.പി.സി. 107 നമ്പർ ടൗൺ ടു ടൗൺ ബസിലെ ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേൻ വീട്ടിൽ എം. വിനോദ്, കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി...

വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്…

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ...

ഫോട്ടോ എടുത്തത് ഞാനാണ്, ഒരു എഡിറ്റും നടന്നിട്ടില്ല; ദിലീപിന്റെ സെല്‍ഫി എടുത്തയാള്‍ പറയുന്നു…

ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം പകര്‍ത്തിയയാള്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. ആര്‍ ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താന്‍ ആണ് ആ സെല്‍ഫി എടുത്തതെന്നും യുവാവ് പറഞ്ഞു. ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ്...

നിങ്ങൾ തിരുവനന്തപുരത്തെ ഡിയോ സ്കൂട്ടർ ഉടമ ആണോ..? എങ്കിൽ പെട്ടു…

സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആക്രമണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തി നിൽക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം...

Most Popular

G-8R01BE49R7