ഫോട്ടോ എടുത്തത് ഞാനാണ്, ഒരു എഡിറ്റും നടന്നിട്ടില്ല; ദിലീപിന്റെ സെല്‍ഫി എടുത്തയാള്‍ പറയുന്നു…

ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം പകര്‍ത്തിയയാള്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. ആര്‍ ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താന്‍ ആണ് ആ സെല്‍ഫി എടുത്തതെന്നും യുവാവ് പറഞ്ഞു.

‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ക്ലബ് ബാര്‍ മാനായി വര്‍ക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പുറക് വശത്തായി നില്‍ക്കുകയായിരുന്നു പള്‍സര്‍ സുനി.

‘ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ദിലീപേട്ടനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. സിഐ സാറിനാണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. എന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല.

പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണ്’.

ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു വ്‌ളോഗിലൂടെ ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് താന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നുമായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.

പൂരത്തിന് ഇത്ര തിരക്ക് കാണുമോ..? ലുലു മിഡ് നൈറ്റ് സെയിൽ ആദ്യ ദിവസം അനുഭവപ്പെട്ട തിരക്ക് … വീഡിയോ കാണാം..

സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്, പണത്തിന് വേണ്ടിയാണ് പരാതിക്കാരിയുടെ ശ്രമം; ദിലീപിനെ കുറിച്ച് പറയുന്നില്ല: നിർമ്മാതാവ്

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...