Category: Kerala

പ്രിയ വര്‍ഗീസിന്റെ നിയമനം ; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വിവാദമായ പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ എന്നതില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഉച്ചയോടെയാകും വിധി പറയുക. നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി...

‘ആവർത്തിക്കില്ല’; ഗവർണർക്കെതിരായ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്‌കൃത കോളേജ്

തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകി. കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ...

കുഴിവെട്ട് അധ്യാപന പരിചയമാകില്ല; പ്രിയ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ല. അത് യാഥാര്‍ഥ്യമാകണം. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിച്ചു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പദവിയിലിരുന്ന് താങ്കള്‍ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വര്‍ഗീസിനോട് ആരാഞ്ഞു....

എറണാകുളം ജില്ലയിൽ നാളെ ബസ് സമരം

എറണാകുളത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പണിമുടക്ക്. ബസ് ഉടമ, തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ മാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. ഒരേ ദിവസം ഒരു ബസിനെതിരെ...

പാല്‍ വില 8 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 21നകം പാല്‍ വില കൂട്ടണമെന്നു മില്‍മ. പാല്‍ വില ലിറ്ററിന്‌ ഏഴു മുതല്‍ 8 രൂപ 57 പൈസ വരെ കൂട്ടണമെന്നാണ്‌ വിദഗ്‌ധ സമിതി ശിപാര്‍ശ. മില്‍മയുടെ ശിപാര്‍ശ ഇന്നു സര്‍ക്കാരിനു സമര്‍പ്പിക്കും. പാല്‍വില വര്‍ധന പഠിക്കുന്നതിനു നിയോഗിച്ച...

ഉന്നത വിദ്യാഭ്യാസരംഗം കാവിവത്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല; രാജ്ഭവന്‍ മാര്‍ച്ചില്‍ യെച്ചൂരി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി.,ആര്‍.എസ്.എസ്‌ ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവനു മുന്നില്‍ ചൊവ്വാഴ്ച എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണെന്നും അതിന്റെ മേലുള്ള സമരമാണെന്നും യെച്ചൂരി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ...

സുധാകരനുമായി വിയോജിപ്പ്, സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ്വിട്ട് സിപിഎമ്മിലേക്ക്‌

കാസര്‍കോട്: മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്‌. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ തലമുതിര്‍ന്ന നേതാവിന്റെ തീരുമാനം. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. അടുത്തിടെ...

ഉമ്മന്‍ചാണ്ടി ജര്‍മനിയില്‍നിന്ന് 17 ന് മടങ്ങും, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

കൊച്ചി: ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ സര്‍ജറിക്ക് ശേഷം വിശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി 17 ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന്...

Most Popular

G-8R01BE49R7