Category: Kerala

വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; സഹപാഠിയ്ക്കായി പോലീസ് തിരച്ചല്‍

തൃശൂര്‍: കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. മുഖ്യപ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഭര്‍തൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍...

കുഴിവെട്ട് പരാമര്‍ശം ഓര്‍ക്കുന്നില്ല; NSS പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല – ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുഴിവെട്ട് പരാമര്‍ശം നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. എന്‍എസ്എസ് പ്രവര്‍ത്തനത്തെ മോശമായി കണ്ടിട്ടില്ല. താനും എന്‍.എസ്.എസിന്റെ ഭാഗമായിരുന്നു. കുഴിവെട്ട് എന്ന...

ഒന്‍പതുവയസ്സുകാരിയെ എടുത്തെറിഞ്ഞ് യുവാവിന്റെ ക്രൂരത, കുട്ടി ആശുപത്രിയില്‍; പ്രതി കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് ആണ് ഒന്‍പതുവയസ്സുകാരിയെ എടുത്തുയര്‍ത്തിയശേഷം നിലത്തേക്ക് തന്നെ എറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് അബൂബക്കര്‍...

ഗവര്‍ണറെ നേരിടാന്‍ നിയമോപദേശം; ഒരു മാസത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 60 ലക്ഷത്തിലധികം

ന്യൂഡല്‍ഹി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട വിവിധ നിയമ ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശത്തതിന് സര്‍ക്കാര്‍ നല്‍കിയത് 60 ലക്ഷത്തിലധികം രൂപയാണ്. സാങ്കേതിക സര്‍വകലാശാല വൈസ്...

പൊലീസിന്റെ കൈപ്പുസ്തകം വിവാദമായതോടെ പിന്‍വലിച്ച് സര്‍ക്കാര്‍; മുന്നറിയിപ്പുമായി ബിജെപി

പത്തനംതിട്ട: 2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പോലീസിന് നല്‍കിയ നിര്‍ദേശം വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന കൈപ്പുസ്‌കത്തിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍...

ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍, ശുശാന്തിനെ രക്ഷിച്ചത് അതിസാഹസികമായി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി ശുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്. ശുശാന്തിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും....

അര്‍ജന്റീന ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പരിശീലകന്‍, പുറത്തേയ്ക്ക് പോകുന്നത് ആരാകും?

ദോഹ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ടീമില്‍ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ചില താരങ്ങള്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിക്കാത്തതിനെത്തുടര്‍ന്നാണ് പരിശീലകന്‍ ഇക്കാര്യമറിയിച്ചത്. ശാരീരികക്ഷമത തെളിയിക്കാത്ത താരങ്ങളെ ഇന്നലെ നടന്ന യു.എ.ഇയ്‌ക്കെതിരായ സൗഹൃദമത്സരത്തില്‍ സ്‌കലോണി അര്‍ജന്റീന ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന 5-0 ന്റെ കൂറ്റന്‍...

പ്രിയ വര്‍ഗീസിന്റെ നിയമനം ; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വിവാദമായ പ്രിയാ വര്‍ഗീസിന്റെ നിയമനം സാധുവാണോ അല്ലയോ എന്നതില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ഉച്ചയോടെയാകും വിധി പറയുക. നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി...

Most Popular

G-8R01BE49R7