പാല്‍ വില 8 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം 21നകം പാല്‍ വില കൂട്ടണമെന്നു മില്‍മ. പാല്‍ വില ലിറ്ററിന്‌ ഏഴു മുതല്‍ 8 രൂപ 57 പൈസ വരെ കൂട്ടണമെന്നാണ്‌ വിദഗ്‌ധ സമിതി ശിപാര്‍ശ. മില്‍മയുടെ ശിപാര്‍ശ ഇന്നു സര്‍ക്കാരിനു സമര്‍പ്പിക്കും. പാല്‍വില വര്‍ധന പഠിക്കുന്നതിനു നിയോഗിച്ച വിദഗ്‌ധസമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട്‌ പരിഗണിച്ചാണു തീരുമാനമെന്ന്‌ അടിയന്തര ബോര്‍ഡ്‌ യോഗത്തിനുശേഷം ചെയര്‍മാന്‍ കെ.എസ്‌. മണി അറിയിച്ചു. പാല്‍ ലിറ്ററിന്‌ എട്ടു രൂപ കൂട്ടാനാണ്‌ സാധ്യത.
പാല്‍വില വര്‍ധന സംബന്ധിച്ച്‌ പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ വില വര്‍ധന അനിവാര്യമെന്നു ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിനെ ഇക്കാര്യം ഇന്ന്‌ അറിയിച്ച ശേഷം പുതിയ വില പ്രഖ്യാപിക്കും. പാല്‍വില ലിറ്ററിന്‌ ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ്‌ സമിതി മില്‍മയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മീഷനും മറ്റും കഴിഞ്ഞ്‌ ആറുരൂപയെങ്കിലും ലഭിക്കൂവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന്‌ കര്‍ഷകര്‍ സമിതിയെ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular