Category: Kerala

പണത്തിന് മീതെ സഭാ പിതാക്കന്മാരുടെ നാവ് പൊങ്ങില്ല; കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്നുമുതല്‍ നിരാഹാരം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം....

കുടിക്കുന്നത് ചായയോ, വിഷമോ..? ചായപ്പൊടിയില്‍ മായം കണ്ടെത്തി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍

കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് പിടികൂടിയ ചായപ്പൊടിയില്‍ മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളര്‍ചായപ്പൊടി ഉപയോഗിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ചായപ്പൊടി കളര്‍ ചേര്‍ത്തുവെന്ന് പരിശോധനയില്‍...

സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് രാംദേവ്; ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ്

നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തും യോഗാഗുരു ബാബാ രാംദേവ് രംഗത്ത്. ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മോദി സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2015ല്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി...

ചാരക്കേസ് കൊടും ചതിയാണ്; പക്ഷേ കേരളത്തിലെ നേതാക്കള്‍ ചതിച്ചിട്ടില്ല; നരസിംഹറാവു ചതിച്ചെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്; കെ. മുരളീധരന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ ചതിച്ചത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നരസിംഹറാവു ആണെന്ന് കെ. മുരളീധരന്‍. കേരളത്തിലെ നേതാക്കളാരും ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കരുണാകരന്‍ മകനും കോണ്‍ഗ്രസ് നേതാവുമായ തന്നോട് പറഞ്ഞിരുന്നുവെന്നും മുരളീധരന്‍ വെളിപ്പെടുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത്...

ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; പ്രത്യേകം ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് കേരളത്തില്‍ എത്തുമെന്ന് പഞ്ചാബ് പൊലീസ്. അന്നുതന്നെ ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് ജലന്ധര്‍ പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. അന്വേഷണസംഘം 2 ദിവസത്തിനകം ചോദ്യാവലി തയ്യാറാക്കും. കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ എത്തിയതിനും സ്ഥിരീകരണമായി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ...

കരുണാകരനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും!!! ടി.എച്ച് മുസ്തഫ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. കരുണാകരനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും കൂട്ടുനിന്നു. എംഎം ഹസ്സന്‍...

സച്ചിന്‍ പിന്മാറിയതില്‍ നിശായുണ്ട്; കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ല: ഐ.എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള...

സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു..! എനിക്ക് പറ്റിപ്പോയി, ; കലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍

കൊച്ചി: എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സഞ്ജു പോലീസിനോട് പറഞ്ഞ വാക്കുകളാണിത്. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെയാണ് ഭര്‍ത്താവ് സഞ്ജു (39) കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച്...

Most Popular