സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു..! എനിക്ക് പറ്റിപ്പോയി, ; കലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍

കൊച്ചി: എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സഞ്ജു പോലീസിനോട് പറഞ്ഞ വാക്കുകളാണിത്. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെയാണ് ഭര്‍ത്താവ് സഞ്ജു (39) കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച് ഷീബ വെട്ടേറ്റ് മരിച്ചത്. ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നങ്ങള്‍ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷീബയെ രക്ഷിക്കുന്നതിനിടയില്‍ അമ്മ അഫ്സയ്ക്കും വെട്ടേറ്റിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഷീബയുടെ മൃതദേഹം ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഞ്ജുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ‘എനിക്ക് പറ്റിപ്പോയി… സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു….’ എന്നാണ് സഞ്ജു പൊലീസിനോട് പറഞ്ഞത്. ആലപ്പുഴ സ്വദേശിയായ സഞ്ജു ഗള്‍ഫിലായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ അഫ്‌സയ്ക്ക് വയറിനും കൈയ്ക്കും കാലിനും വെട്ടേറ്റു. ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ് അഫ്സ. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

SHARE