Category: Kerala

സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത; മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത. മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം നടക്കും അറബിക്കടലിന് തെക്ക്കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്....

സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വടകരയില്‍ വീണ്ടും സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ബുധാനാഴ്ച രാത്രി ബോംബേറുണ്ടായത്. രാത്രി 11 മണിയോടെയാണ് ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ആക്രമണമുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ...

ജനരോഷം ശക്തമായതോടെ വീണ്ടും നിലപാട് മാറ്റി ആര്‍എസ്എസ്; ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ലെന്ന് കെമാല്‍ പാഷ

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കുന്നെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ല. ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആര്‍എസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍,...

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം; ചുഴലിക്കാറ്റിന് സാധ്യത; കനത്തജാഗ്രതാ നിര്‍ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട...

അമ്മയ്‌ക്കൊരുമ്മയുമായി സ്‌നേഹവീട്ടില്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും, റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'അമ്മയ്‌ക്കൊരുമ്മ' എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിലെ 'സ്‌നേഹവീട്' സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച അരി, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍, മധുര പലഹാരങ്ങള്‍...

മൂന്ന് എക്‌സ്പ്രസ് ട്രെയ്‌നുകളുടെ സമയം മാറ്റി

കൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയ്‌നുകളുടെ സമയം ക്രമീകരിച്ചതില്‍ മാറ്റംവരുത്തി റെയില്‍വേ. മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തുന്ന സമയം, യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേ പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവില്‍ വരും. ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കണം...

വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല; ആര്‍ത്തവം അശുദ്ധി തന്നെയാണ്; റിവ്യൂ ഹര്‍ജി നല്‍കണമെന്നും കെ സുധാകരന്‍

കണ്ണൂര്‍: വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും...

ശബരിമലയിലെ സ്ത്രീപ്രവേശനം: വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അതാണു രാജ്യത്തെ നിയമം. അതു നടപ്പിലാക്കാന്‍ മാത്രമേ സര്‍ക്കാരിനു കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ...

Most Popular