സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വടകരയില്‍ വീണ്ടും സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ബുധാനാഴ്ച രാത്രി ബോംബേറുണ്ടായത്.
രാത്രി 11 മണിയോടെയാണ് ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ആക്രമണമുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. വൈകീട്ട് വടകരയില്‍ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഈ വീടിന് സമീപമുള്ള യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു.

SHARE