Category: Kerala

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണി: ശോഭാ സുരേന്ദ്രനെതിരെ കേസ്

കണ്ണൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണിമുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ്...

ഒന്നിനു പുറകെ ഒന്നായി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍

തിരുവനന്തപരം: ഒന്നിനു പുറകെ ഒന്നായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകള്‍ ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്ന്...

ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതു സംബന്ധിച്ച ഫയല്‍ ഇന്ന് വിജിലന്‍സ് മേധാവി ബി.എസ്. മുഹമ്മദ്...

സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ എം. ഷാജി; നിയമനടപടികള്‍ തുടരും

തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഴീക്കോട് എംഎല്‍എ കെ.എം. ഷാജി. റജിസ്റ്ററില്‍നിന്നും സീറ്റില്‍നിന്നും പേര് വെട്ടുമാറ്റാന്‍ അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരും. എല്ലാം...

നിയമസഭയില്‍ കറുപ്പുടുത്ത് ഒ. രാജഗോപാലും പി.സി. ജോര്‍ജും

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ്...

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം...

സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കും പ്രതിഷേധം പാടില്ല, പോലീസിന് മാന്യമായി പരിശോധനകള്‍ നടത്താമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പോലീസിന് മാന്യമായി പരിശോധനകള്‍ നടത്താം. സന്നിധാനത്ത് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സന്നിധാനത്ത് ഇതേവരെയുണ്ടായ നടപടികള്‍ അഡ്വക്കറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിക്ക് മുന്നാകെ വിശദീകരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ ഇടക്കാല ഉത്തരവിലാണ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യഡല്‍ഹി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ . അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷെ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിക്രി അധ്യക്ഷനായ...

Most Popular