നിയമസഭയില്‍ കറുപ്പുടുത്ത് ഒ. രാജഗോപാലും പി.സി. ജോര്‍ജും

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്.
ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ ഒ. രാജഗോപാലും പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular