Category: Kerala

നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം; സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷബഹളം. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി 21 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയാണ്...

കെ.സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു; പോലീസ്

പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിന് ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച...

ശബരിമലയില്‍ വന്‍ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് പിറവം പള്ളിക്കേസില്‍ വിധി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ഹൈക്കോടതി. വന്‍ പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ എന്തുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം, കോടതിവിധി നടപ്പാക്കുന്നതില്‍...

എസ് പി ജഡ്ജിയോടും മോശമായി പെരുമാറിയെന്ന് ഹൈക്കോടതി: കണ്ണീരോടെ ആ ഓഫീസര്‍ മാപ്പ് പറഞ്ഞതിനാല്‍ കേസെക്കുന്നില്ല

തിരുവനന്തപുരം: ശബരിമലയില്‍ വിവാദം സൃഷ്ടിച്ച എസ്പി സിറ്റിങ് ജഡ്ജിയോടും മോശമായി പെരുമാറിയതായി ഹൈക്കോടതിയുടെ വെളിപ്പെടുത്തല്‍. പൊലീസ് വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന എജിയുടെ വാദം അംഗീകരിച്ച കോടതി, ചില ഉദ്യോഗസ്ഥര്‍ ഇതിന് അപവാദമാണെന്ന് പറഞ്ഞുകൊണ്ടാണ് വിഷയത്തിലേക്ക് കടന്നത്. 'സ്വമേധയാ കേസെടുക്കാന്‍ മുതിര്‍ന്നതാണ്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി....

ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി...

പ്രതിപക്ഷ ബഹളം രൂക്ഷം: പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു, മസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി. ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.അതേതുടര്‍ന്നാണ് സ്പീക്കറുടെ ഇറങ്ങിപോക്ക്. ചോദ്യോത്തരവേളയുടെ അവസാനമാണ് അന്‍വര്‍ സാദത്ത് എംഎല്‍എയും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. ശബരിമല വിഷയം ഉന്നയിച്ച്...

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണി: ശോഭാ സുരേന്ദ്രനെതിരെ കേസ്

കണ്ണൂര്‍: എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീക്ഷണിമുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്.പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍.എസ്.എസുകാര്‍ എന്നായിരുന്നു പ്രസംഗം. ആയുധമുറ പടിച്ചവരാണ്...

ഒന്നിനു പുറകെ ഒന്നായി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍

തിരുവനന്തപരം: ഒന്നിനു പുറകെ ഒന്നായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകള്‍ ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്ന്...

Most Popular