നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം; സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷബഹളം. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി 21 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്.
പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഇന്നും പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണെന്ന പത്രവാര്‍ത്തകള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉയര്‍ത്തിക്കാണിച്ചു. നിയസഭയ്ക്ക് പുറത്തിറങ്ങിയും പ്രതിപക്ഷം പ്രതിഷേധിച്ചു.
ശബരിമലയിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളെ സംബന്ധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്നലത്തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തിയാല്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ മുന്നറിയിപ്പ് നല്‍കി. സഭാ നടപടികള്‍ ലോകം മുഴുവന്‍ കാണുന്നുണ്ടെന്ന കാര്യം ഗവര്‍ണര്‍ പറഞ്ഞതും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും നിയമസഭ സ്തംഭിച്ചിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular