Category: Kerala

ഈവര്‍ഷവും കേരളത്തില്‍ കനത്ത മഴയുണ്ടാകും

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തില്‍ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്നു നില്‍ക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പസഫിക് സമുദ്രത്തിന് മുകളില്‍...

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. കോഴിക്കോട്-പാലക്കാട്...

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; അഞ്ച് ജില്ലകളിലെ പര്യടനം ഇന്ന്; കെ.എം. മാണിയുടെ വീട്ടിലെത്തും

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ കോവളം ഉദയ സമുദ്ര ഹോട്ടലിലാണ് താമസിക്കുന്നത്. തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഇന്ന് രാഹുലിന് പരിപാടികളുള്ളത്. നാലിടങ്ങളില്‍ പൊതുപരിപാടികളും കോട്ടയത്ത്...

കോട്ടയത്തെ 50% വോട്ടും ചാഴിക്കാടന്; എല്‍ഡിഎഫിന് 36 % മാത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല. യുഡിഎഫ് 50 ശതമാനം, എല്‍ഡിഎഫ് 36 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്...

പ്രേമചന്ദ്രന്‍ പറയുന്നത് നുണ; യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബാലഗോപാല്‍

കൊല്ലം: പണം നല്‍കി വോട്ടുനേടാന്‍ ശ്രമിക്കുന്നെന്ന യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണം തള്ളി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍. പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പോലും പ്രേമചന്ദ്രന്റെ ആരോപണം വിശ്വസിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. പരാജയഭീതിയിലാണ് പ്രേമചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

അന്ന് ഇറക്കി വിട്ടു; ഇന്ന് സുരേഷ് ഗോപി വീണ്ടും എന്‍.എസ്.എസ്. ആസ്ഥാനത്ത്..

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനത്തെത്തി. എന്‍എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു...

അമിത് ഷായും നിര്‍മല സീതാരാമനും കേരളത്തില്‍

തിരുവനന്തപുരം: പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട്...

തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണു; ശശി തരൂരിന് തലയ്ക്ക് പരുക്ക്

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്....

Most Popular