ഈവര്‍ഷവും കേരളത്തില്‍ കനത്ത മഴയുണ്ടാകും

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. കേരളത്തില്‍ കഴിഞ്ഞ കൊല്ലത്തെ പോലെ പ്രളയത്തിനുള്ള സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്നു നില്‍ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് ജൂലൈ മാസത്തോടെ ദുര്‍ബലപ്പെടും. ഇതോടെ കേരളത്തിലുള്‍പ്പെടെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. എല്‍നിനോ പ്രഭാവം കാരണം കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മെയ്മാസത്തോടെ കേരളത്തില്‍ ചൂട് കുറയുമെന്നും എം രാജീവന്‍ പറഞ്ഞു.

രാജ്യത്ത് കാര്‍ഷിക മേഖലയ്ക്ക് സഹായകമാകുന്ന വിധത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് ഭൗമ മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂണ്‍ ആദ്യവാരത്തോടെ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങും. മെയ് പകുതിയോടെ മണ്‍സൂണിന്റെ ആരംഭം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍.

ഈ കൊല്ലം രാജ്യം അഭിമുഖീകരിക്കേണ്ടി വരിക 17% വരള്‍ച്ചയായിരിക്കുമെന്നാണ് ഭൗമകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം. മണ്‍സൂണിന്റെ അളവ് 39% ആയിരിക്കുമെന്നും കേന്ദ്രം പറയുന്നു. സ്വാഭാവിക അളവില്‍ നിന്ന് കുറവ് മഴ ലഭിച്ച 2017-18, 2018-19 കാലയളവിലും രാജ്യത്ത് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ഉത്പാദനം രേഖപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...