Category: Kerala

എം.കെ. രാഘവനെതിരെ വീണ്ടും പരാതി; മത്സരിക്കുന്നത് വിലക്കണമെന്ന് എല്‍ഡിഎഫ്

കോഴിക്കോട്: എം കെ രാഘവനെതിരെ എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി . നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് പരാതി . രാഘവന്‍ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിന്‍കോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങള്‍ മറച്ചുവെന്നാണ് പരാതി . അഗ്രിന്‍...

കെ.എം. മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍മാര്‍

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം. മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍മാര്‍...

എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന െ്രെഡവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ ഗുരുതരമായ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ ഗുരുതരമായ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം...

കിട്ടുണ്ണിയിലൂടെ ട്രോളുമായി ഇന്നസെന്റ്; ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരേ ട്രോള്‍…

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് രംഗത്ത്. കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ്...

കടകംപളളിക്കും താക്കീതുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; ദൈവം ചോദിക്കുമെന്ന് പറഞ്ഞതിന് മന്ത്രിക്ക് കത്ത്..

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് താക്കീതുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മന്ത്രിക്ക് കത്ത് നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എല്‍ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ്...

ശബരിമല ഒരു സ്ഥലത്തിന്റെ പേരാണ്; ദൈവത്തിന്റെ പേരോ മത ചിഹ്നമോ ഉപയോഗിച്ചിട്ടില്ല, മതസ്പര്‍ദ്ധ ഉണ്ടാക്കിയിട്ടില്ല; കലക്ടര്‍ക്ക് സുരേഷ് ഗോപിയുടെ മറുപടി; വിശദമായ മറുപടിക്ക് കൂടുതല്‍ സമയം ചോദിച്ചു

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് വിശദീകരണം നല്‍കി. എട്ടുമണിക്ക് മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര...

എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!

റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...

Most Popular