അമിത് ഷായും നിര്‍മല സീതാരാമനും കേരളത്തില്‍

തിരുവനന്തപുരം: പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.

ഇന്ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മലാ സീതാരാമന്റെ ആദ്യ പരിപാടി. വൈകിട്ട് ഏഴിന് തിരുവനന്തപുരം തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തും. നാളെ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.

SHARE