ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമ്മൂട്ടിയെത്തി; പ്രവര്‍ത്തകര്‍ ആവേശത്തില്‍; വരവേറ്റത് ഇന്‍ക്വിലാബ് വിളികളോടെ

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത്. ഇന്നസെന്റിനു വേണ്ടി പെരുമ്പാവൂരില്‍ നടന്ന റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി.

പെരുമ്പാവൂര്‍ വെങ്ങോലയില്‍ വച്ചു നടന്ന റോഡ് ഷോയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എതിരേറ്റത്. പ്രവര്‍ത്തകര്‍ തന്നെയാണ് മമ്മൂട്ടിയെ ഇന്നസെന്റ് പ്രചരണം നടത്തുന്ന തുറന്ന വാഹനത്തില്‍ എത്തിച്ചത്. ഇന്നച്ചന്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഏറെ കാലമായി സഹപ്രവര്‍ത്തകനുമാണ്, അദ്ദേഹത്തിന് എല്ലാവിധത്തിലുള്ള വിജയാശംസകളും നേരുന്നു- മമ്മൂട്ടി പ്രസംഗത്തില്‍ പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല ഇന്നസെന്റിനുവേണ്ടി തെരഞ്ഞെടുപ്പ് വേദിയില്‍ മമ്മൂട്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. 2014ല്‍ ആദ്യതവണ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും വോട്ടഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ്.

Similar Articles

Comments

Advertismentspot_img

Most Popular