ജനങ്ങള്‍ ഓരോന്നും മനസ്സിലാക്കുന്നുണ്ട്: തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശനത്തിന് അതീതനല്ല: ബാലഗോപാല്‍

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി എതിര്‍ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍. ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്നും ജനങ്ങളാണ് ഓരോന്നും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍ഡിഎഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. വഞ്ചനയാണ് അവര്‍ കാണിച്ചത്. മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

തന്നെ സംഘപരിവാര്‍ അനുഭാവിയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായും മുന്‍പ് എന്‍.കെ. പ്രേമചന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular