Category: LATEST UPDATES

നമ്മള്‍ അനുവദിക്കാതെ ആരും നമ്മളെ തൊടില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും നടി ഇനിയ

അനുവാദം കൊടുക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്ന് നടി ഇനിയ. നമ്മള്‍ അനുവദിക്കാതെ നമ്മുടെമേല്‍ മറ്റൊരാളും സ്വാതന്ത്ര്യമെടുക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കുമൊരു അതിര് സ്ഥാപിക്കാനുള്ള കഴിവുണ്ടാകണമെന്നും ഇനിയ പറയുന്നു. എന്നോടിതുവരെ ആരും മോശമായി പെരുമാറാതിരിക്കാന്‍ കാരണം അത്തരം നിലപാടുകളാണെന്ന് വിശ്വസിക്കുന്നു' സ്റ്റാര്‍ ആന്‍ഡ്...

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. കുംഭകോണവുമായി...

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി; ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയില്‍ തള്ളുന്നതിന് ജിഷ ദൃക്‌സാക്ഷി…!

കൊച്ചി: വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നിഷ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ...

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 50 കാരിയായ ബെല്ലമ്മയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ്...

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വന്നത് സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യം വന്നപ്പോള്‍: പന്മപ്രിയ

തിരുവനന്തപുരം: സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ നിലവില്‍ വന്നതെന്നു നടി പത്മപ്രിയ. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും പന്മപ്രിയ പറഞ്ഞു....

63 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം റിമ എന്തിന് അഭിനയിച്ചു, 53 വയസുള്ള മമ്മൂട്ടിയ്‌ക്കൊപ്പം ഗീതു മോഹന്‍ദാസ് എന്തിന് അഭിനയിച്ചു.. കൊച്ചമ്മമാര്‍ക്ക് ഉത്തരം പറയാന്‍ പറ്റുമോ? യുവതിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

WCC ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധിക സുജ രംഗത്ത്. യുവതി കേരളത്തിലെ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇവിടുത്തെ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ക്കും അറിയാം..അതിന് സിനിമയിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ ബുദ്ധിമുട്ടണ്ടെന്ന് സുജ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് താഴെ ഞാന്‍ ഇവിടെ...

സംസ്ഥാനത്ത് നികുതി അടക്കാതെ ഓടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങള്‍; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍...

Most Popular

G-8R01BE49R7