ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി; ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയില്‍ തള്ളുന്നതിന് ജിഷ ദൃക്‌സാക്ഷി…!

കൊച്ചി: വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നിഷ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നു.

ഇതിന് തെളിവുകള്‍ ശേഖരിക്കാനാണ് ജിഷ പെന്‍കാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പോലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് കോടതി വധ ശിക്ഷ വിധിച്ചിരുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...