Category: LATEST UPDATES
പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍
ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...
അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്, ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവം ഗൗരവതരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി. ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍...
ഫേസ്ബുക്ക് ലൈവില്‍ വരുന്നത് അനാവശ്യത്തിന് മാത്രം, ചലച്ചിത്രതാരങ്ങളെ ട്രോളി നടി ആശ അരവിന്ദ് (വീഡിയോ)
സമൂഹമാധ്യമങ്ങളിലൂടെ ലൈവില്‍ വരുന്ന താരങ്ങളെ ട്രോളി നടി ആശ അരവിന്ദ്. ആവശ്യത്തിനും അനാവശ്യത്തിനും ലൈവില്‍ വരുന്ന ചലച്ചിത്രതാരങ്ങളെ പ്രത്യക്ഷത്തില്‍ വിമര്‍ശിച്ചാണ് ആശ ലൈവിലെത്തിയത്.ഫേസ്ബുക്ക് ലൈവില്‍ വന്ന ആശ അരവിന്ദ് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ലൈവില്‍ വരുന്നവരെയൊന്ന് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും വിഷമമൊന്നും തോന്നരുതെന്നും വെറുതെ ഒരു...
‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. വാര്‍ത്താ സമ്മേളനത്തിന്റെ സമയത്ത് ശശി തരൂരിനെ ലക്ഷ്യംവെച്ച് ആക്രമിക്കാനുള്ള ശക്തമായ നിര്‍ദ്ദേശമാണ് സ്ഥാപനത്തില്‍ നിന്ന് ലഭിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ തരൂരിനോട് പറഞ്ഞു.
ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ്...
നിങ്ങള്‍ ഒരു ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് അനുസരിച്ച് അത് കൂടുതല്‍ ശബ്ദത്തോടെ ഉയരും,പ്രകാശ് രാജിന്റെ കോളം തിരിച്ച് വരുന്നു
ബംഗളൂരു: കന്നട പത്രമായ ഉദയവാണിയില്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ ചലച്ചിത്ര താരം പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചു വരുന്നു. കന്നടയിലെ മറ്റൊരു പ്രമുഖ പത്രമായ പ്രജാവാണിക്ക് വേണ്ടിയാണ് പ്രകാശ് രാജ് തന്റെ കോളം പുനരാരംഭിക്കുന്നത്.കോളം പുനരാരംഭിക്കുന്ന വിവരം പ്രകാശ് രാജ് തന്നെയാണ് ട്വിറ്റര്‍ വഴി...
കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ നഷ്ടമുണ്ടായത് ജനതാദളിനാണ്, എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്ന് വീരേന്ദ്രകുമാര്‍
തിരുവനന്തപുരം: യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും പകരം വലിയ നഷ്ടമുണ്ടായത് ജനതാദളിനാണെന്നും വീരന്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയുമായി സോഷ്യലിസ്റ്റുകളായ ഞങ്ങള്‍ക്ക് വൈകാരികവും വൈചാരികവുമായ ബന്ധമാണുള്ളത്. അത് യുഡിഎഫില്‍ നിന്നാല്‍ കിട്ടില്ലെന്നും വീരേന്ദ്രകുമാര്‍...
ബല്‍റാമിന് അതേനാണയത്തില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല: എസ്എഫ്ഐ പ്രസിഡന്റ് വി.പി.സാനു
മലപ്പുറം: എകെജി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വി ടി ബല്‍റാം എംഎല്‍എയെ അധിക്ഷേപിക്കുന്നവരെ വിമര്‍ശിച്ച് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബല്‍റാം ശ്രമിക്കുന്നത്. ആര്‍ക്കും ഏതു കാര്യങ്ങളിലും അഭിപ്രായ പ്രകടനം...
അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് താല്‍ക്കാലിക ശമനം, സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു: ചീഫ് ജസ്റ്റിസ് ഇന്ന് മാധ്യമങ്ങളെ കാണില്ല
ന്യൂഡല്‍ഹി: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു ശേഷം സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം...