ഫേസ്ബുക്ക് ലൈവില്‍ വരുന്നത് അനാവശ്യത്തിന് മാത്രം, ചലച്ചിത്രതാരങ്ങളെ ട്രോളി നടി ആശ അരവിന്ദ് (വീഡിയോ)

സമൂഹമാധ്യമങ്ങളിലൂടെ ലൈവില്‍ വരുന്ന താരങ്ങളെ ട്രോളി നടി ആശ അരവിന്ദ്. ആവശ്യത്തിനും അനാവശ്യത്തിനും ലൈവില്‍ വരുന്ന ചലച്ചിത്രതാരങ്ങളെ പ്രത്യക്ഷത്തില്‍ വിമര്‍ശിച്ചാണ് ആശ ലൈവിലെത്തിയത്.ഫേസ്ബുക്ക് ലൈവില്‍ വന്ന ആശ അരവിന്ദ് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ലൈവില്‍ വരുന്നവരെയൊന്ന് അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും വിഷമമൊന്നും തോന്നരുതെന്നും വെറുതെ ഒരു തമാശയ്ക്കാണ് ഫേസ്ബുക്ക് ലൈവില്‍ വന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് ചില താരങ്ങളുടെ ലൈവിനെ താരം അനുകരിക്കുകയും ചെയ്തു.

Posted by Asha Aravind on Wednesday, January 10, 2018

SHARE