Category: LATEST NEWS

മില്‍മ പ്രതിസന്ധിയില്‍; വിപണനം ചെയ്യാന്‍ കഴിയുന്നില്ല, നാളെ മുതല്‍ പാല്‍ സംഭരിക്കില്ല

കോഴിക്കോട്: നാളെ മുതല്‍ പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മലബാറില്‍ മില്‍മ പ്രതിസന്ധിയിലായിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ ക്ഷീരസംഘങ്ങള്‍ കുറച്ചുമാത്രം പാല്‍ അയച്ചാല്‍ മതിയെന്ന് മേഖല യൂണിയന്‍ അറിയിച്ചു. നിലവില്‍ മലബാര്‍ മേഖലയില്‍ ഓരോ ദിവസവും...

ഡോക്റ്ററുടെ കുറുപ്പടി ഉണ്ടോ..? ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ എക്‌സൈസ് ഇത് ബെവ്‌കോയ്ക്കു കൈമാറും. ഒരാഴ്ച മൂന്ന് ലീറ്റര്‍ മദ്യം ബെവ്‌കോ അപേക്ഷകരുമായി...

കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്. പോത്തന്‍കോട്...

എണ്ണ വില 18 വർഷത്തെ താഴ്ന്ന നിരക്കിൽ; പക്ഷേ ഇന്ത്യ ഭരിക്കുന്നവർ അറിയുന്നില്ല

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....

കൊറോണ: ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശി റിജോ മനസു തുറക്കുന്നു

റാന്നി : കോവിഡിനെതിരായ യുദ്ധത്തിനൊടുവില്‍ വിജയിച്ച് ആ 5 പേര്‍ ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി, രമണി, റിജോ എന്നിവരും മോന്‍സിയുടെ സഹോദരന്‍ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്. ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു: വെല്ലുവിളികളുടെ...

കൊറോണ; തല മൊട്ടയടിച്ച് ഡേവിഡ് വാര്‍ണര്‍, അടുത്തത് കോഹ് ലി…

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. കൊറോണയെ പ്രതിരോധിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനാര്‍ഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ഇതില്‍...

കൊറോണ മരണം ; അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം...

വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കാലാവധി അവസാനിക്കുന്ന എല്ലാ വാഹന രേഖകളുടെയും കാലാവധി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടി. കൊറോണ അനുബന്ധ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗത...

Most Popular