വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കാലാവധി അവസാനിക്കുന്ന എല്ലാ വാഹന രേഖകളുടെയും കാലാവധി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടി. കൊറോണ അനുബന്ധ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.

1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരവും 1989ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ പ്രകാരമുള്ള െ്രെഡവിംഗ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍, കേന്ദ്രസംസ്ഥാന പെര്‍മിറ്റുകള്‍ എന്നിവയും കാലാവധി നീട്ടിനല്‍കിയ രേഖകളില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം 23 കോടി വ്യക്തിഗത വാഹന ഉടമകള്‍ക്കും 2.1 കോടി ട്രക്കുടമകള്‍ക്കും ആശ്വാസകരമാണ്. പോലീസ് വാഹന പരിശോധനയില്‍ നിരവധി ട്രക്കുകള്‍ രേഖകള്‍ പുതുക്കാന്‍ കഴിയാതെ നിിയമനടപടികള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച എല്ലാ രേഖകളും ജൂണ്‍ 30 വരെ സാധുതയുള്ളതായി കണക്കാക്കണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹന രേഖകളുടെ പരി?ശോധന അവശ്യ സേവനങ്ങളെപ്പോലും ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രേഖകളുടെ കാലാവധി നീട്ടാന്‍ മന്ത്രാലയം തീരുമാനിച്ചത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular