കേരളത്തില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.

പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഷീദിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്പര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ്രോഗം അടക്കമുള്ള രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു.

കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തന്‍കോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോത്തന്‍കോട് മാത്രമല്ല സമീപ പഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular