Category: LATEST NEWS

ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്

ഡല്‍ഹി: ഇന്ത്യന്‍ സൈനികള്‍ക്കുള്ള ബുള്ളറ്റ് ഫ്രൂഫ് ജാക്കറ്റ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തിരിക്കുന്നത് ചൈനയില്‍ നിന്ന്. ജൂണ്‍ മാസം ആദ്യത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സൈന്യത്തിനുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മെറ്റീരിയിലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി...

കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന്

ചെന്നൈ: തമിഴ്‌നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ നിന്ന് ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നുവ്യക്തമായത്. ഒരു കോടിയിലേറെ രൂപ വിലവരും കണ്ടെടുത്ത...

ശൈലജ ടീച്ചറെ അവേഹിളിച്ച് ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേസെടുത്തു

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു. കെ.എം.സി.സി നെറ്റ് സോണ്‍ എന്ന ഗ്രൂപ്പില്‍ അഷ്ഫാഖ് അഹമ്മദ് മുക്കം എന്നയാളുടെ അക്കൗണ്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പിന്താങ്ങിയാണ് കെ.എം.സി.സിയുടെ പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ മന്ത്രിയെ...

ഇന്ത്യ കൈവിട്ട കോകോ ദ്വീപില്‍ ചൈനയുടെ വ്യോമനിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യയും - ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. എന്നാല്‍ അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ്. ഒപ്പം മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം...

മൂര്‍ഖന്റെ പത്തിയില്‍ അടിച്ച് വേദനിപ്പിച്ച് ഉത്രയെ കടിപ്പിച്ചു; സൂരജിന്റെ പുതിയ വെളിപ്പെടുത്തലുകള്‍

ഉത്രയെ കടിക്കാന്‍ മൂര്‍ഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തല്‍. ഉത്ര വധക്കേസിലെ പ്രതി ഭര്‍ത്താവ് സൂരജിനെ വനംവകുപ്പ് അധികൃതര്‍ അഞ്ചല്‍ ഏറത്ത് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്. ഉത്രയും താനും കിടന്ന മുറിയില്‍ പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെക്കൊണ്ട്...

മോദിയെ ആക്രമിച്ച രാഹുലിന് പിഴച്ചു..!!; സറണ്ടര്‍ മോദി, സുരേന്ദര്‍ മോദിയായി…!!!

ചൈന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തപ്പോള്‍ വന്ന പിഴവിനെ പരിഹസിച്ച് ബി.ജെ.പി.നേതാക്കള്‍. 'സറണ്ടര്‍' (കീഴടങ്ങല്‍) മോദി എന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അത് 'സുരേന്ദര്‍' മോദിയായി. വൈകാതെ രാഹുലിനെതിരേ പരിഹാസവുമായി ബി.ജെ.പി.നേതാക്കള്‍ രംഗത്തെത്തി. നെഹ്രുഗാന്ധി കുടുംബത്തിന്റെ...

മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിരീക്ഷണത്തില്‍…

മന്ത്രി വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച...

ക്രൂരത തുടരുന്നു; തുടര്‍ച്ചയായ 16ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

കൊച്ചി: തുടര്‍ച്ചയായ 16ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്. ...

Most Popular

G-8R01BE49R7