Category: LATEST NEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 15000ത്തിനടുത്ത് രോഗികള്‍

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മരണനിരക്കും ഉയര്‍ന്നു തന്നെ. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 445 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ ദിവസം 2003...

പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം, വാക്കുകള്‍ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉതകുന്നതാവരുത്..

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ശത്രുവിന് സ്വന്തം നിലപാടിനെ സാധൂകരിക്കാന്‍ അവസരം നല്‍കുന്നതാവരുത്. മോദി അവസരത്തിനൊത്ത് ഉയരണം. ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണു വേണ്ടത്. തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇതിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു....

ചൈന വിരുദ്ധ വികാരം: 5,000 കോടിയുടെ കരാര്‍ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന വിരുദ്ധ വികാരം രാജ്യമാകെ അലയടിക്കുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി...

സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് ; ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു ഗര്‍ഭിണികളും

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ താമസിക്കുന്ന 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് സഥിരീകരിച്ചു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണ്. പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണികളില്‍ ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ് ആണ്. 57 പെണ്‍കുട്ടികളെയും കോവിഡ് ആശുപത്രിയിലേക്കു മാറ്റി. ജീവനക്കാരെയും...

പള്ളി വികാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സിസിടിവി ഓഫ് ചെയ്ത നിലയില്‍

കോട്ടയം: പള്ളി വികാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ (55)യാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റില്‍...

ചൈനയെ പ്രതിരോധിക്കാന്‍ റഷ്യന്‍ എസ്400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം ; നേരത്തെ തന്നെ ചൈന വിന്യസിച്ചിട്ടുണ്ട്

ഡല്‍ഹി: ചൈനയ്‌ക്കെതിരെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന എസ്400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറോടു കൂടി ആദ്യ യൂണിറ്റ്...

ഞാനിവിടെക്കിടന്ന് ചാവും, ഇവിടുന്ന് ആരും നോക്കുന്നില്ല… കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ ഓഡിയോ…

കോവിഡ് ബാധിച്ചു മരിച്ച എക്‌സൈസ് ജീവനക്കാരന്‍ കെ.പി. സുനിലിനു മികച്ച ചികിത്സ ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നു സുനിലിന്റെ ബന്ധുക്കള്‍. സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ബന്ധുക്കള്‍, സുനില്‍ മരിക്കുന്നതിനു 2 ദിവസം മുന്‍പ് സഹോദരനുമായി...

പിതൃത്വത്തെ ചൊല്ലി ഷൈജു മുന്‍പും പലതവണ കുഞ്ഞിനെ ആക്രമിച്ചു; പൊലീസിന്റെ വെളിപ്പെടുത്തല്‍

നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഷൈജു തോമസ് (40) മദ്യലഹരിയില്‍ ഭാര്യയെയും സഹോദരിയെയും ആക്രമിക്കാറുണ്ടെന്നു പൊലീസ് അറിയിച്ചു. 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി മുന്‍പും വഴക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് നേരത്തെ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞ് രാത്രിയില്‍ കരയുന്നതിനെ ചൊല്ലിയും...

Most Popular

G-8R01BE49R7