ശൈലജ ടീച്ചറെ അവേഹിളിച്ച് ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേസെടുത്തു

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്തു.

കെ.എം.സി.സി നെറ്റ് സോണ്‍ എന്ന ഗ്രൂപ്പില്‍ അഷ്ഫാഖ് അഹമ്മദ് മുക്കം എന്നയാളുടെ അക്കൗണ്ടിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പിന്താങ്ങിയാണ് കെ.എം.സി.സിയുടെ പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ മന്ത്രിയെ അശ്ലീലമായി ചിത്രീകരിച്ച് പോസ്റ്റിട്ടത്.

നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുക്കം മേഖല സെക്രട്ടറി എ.പി. ജാഫര്‍ ഷെറീഫ് നല്‍കിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular