Category: BUSINESS

കൊറോണ: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ഭക്ഷണം കിട്ടില്ല…

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസ, വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂം, കേറ്ററിങ് സ്റ്റാളുകളുള്‍പ്പെടെയുളള ഭക്ഷണ വിതരണ സംവിധാനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തലാക്കും. പാന്ററി ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഡിമാന്‍ഡുണ്ടെങ്കില്‍ ബിസ്‌കറ്റ് ഉള്‍പ്പെടെ പായ്ക്കഡ് ഐറ്റംസ്, ചായ, കാപ്പി എന്നിവ...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

കൊറോണ : ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. എല്ലാത്തരം വായ്പകൾക്കും ഒരു വർഷത്തേക്കായിരിക്കും മൊറട്ടോറിയം അനുവദിക്കുക. ജപ്തി നടപടികൾ 3 മാസത്തേക്ക് നിർത്തിവെയ്ക്കാനും, അടിയന്തിര വായ്പ അനുവദിക്കാനും എസ്എൽബിസി പ്രത്യേക സബ് കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് 19 ബാധ മൂലം...

കൊറോണ: ബാങ്കിലേക്ക് വരണ്ട, ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്താൻ ആർബിഐ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ആര്‍ ബി ഐ നീക്കം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐ എം പി എസ്) യൂണിഫൈഡ്...

പനിയും ചുമയുമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുത്; മാസ്‌ക് ധരിക്കണം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെവ്‌കോ

തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിര്‍ദേശം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി,...

ടെലികോം കമ്പനികൾക്ക്‌ ആശ്വസിക്കാം; സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്രം

ടെലികോം വകുപ്പിനു നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കുന്നതിൽ ടെലികോം കമ്പനികളെ പിന്തുണച്ചു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കുടിശിക തീർക്കുന്നതിനു കമ്പനികൾക്കു 20 വർഷത്തെ ജാലക സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ കോടതിയെ അറിയിച്ചു. പണം അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കമ്പനികൾ സമ്മർദം ചെലുത്തുന്നതിനിടെയാണു സർക്കാർ...

എണ്ണ വില: പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നിശിത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആഗോള വിപണയില്‍ എണ്ണ വില കുത്തനെ കുറഞ്ഞതിന്റെ...

കൊറോണയെക്കേള്‍ ഭീകരം…!!!

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ...

Most Popular