കൊറോണ: ബാങ്കിലേക്ക് വരണ്ട, ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്താൻ ആർബിഐ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ആര്‍ ബി ഐ നീക്കം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐ എം പി എസ്) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) ബി ബി പി എസ് (ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം) എന്നിവ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു.

കൊറോണ വൈറസ് രാജ്യത്ത് ഭീതി വിതയ്ക്കുമാറ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഉപഭോക്താക്കള്‍ക്ക് സ്വന്തം വീട്ടിലിരുന്ന് മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, കാര്‍ഡുകള്‍ വഴിയുള്ള ട്രാന്‍സാക്ഷന്‍ എന്നിവ നടത്തി കൊറോണ വ്യാപനം കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആര്‍ബി ഐ നിര്‍ദേശിക്കുന്നത്. ആളുകള്‍ കുട്ടത്തോടെ ബാങ്കുകളില്‍ എത്തുന്നതും ക്യൂ നില്‍ക്കുന്നതും വ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

കൂടാതെ നോട്ടുകള്‍ കൈമാറുന്നതും സുരക്ഷിതമല്ല. അതുകൊണ്ടാണ് ഇടപാടുകാര്‍ കഴിയുന്നതും ഡിജിറ്റല്‍ രീതിയിലേക്ക് മാറണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് ഇടപാടുകള്‍ക്കുള്ള ഫീസ് ജനുവരിയില്‍ എടുത്തുകളഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular