Category: BUSINESS

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസിക്കാം… നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ

ക്ഷീര കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയുടെ തീരുമാനം. നാളെ മുതല്‍ സംഭരിച്ചു തുടങ്ങും. മില്‍മ മലബാര്‍ യൂണിറ്റിന്റേതാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല...

റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്. ഏപ്രില്‍...

കൊറോണ ദുരിതത്തിനിടെ സാധാരണക്കാരുടെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊറോണ ബാധിച്ച് ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ലഘു നിക്ഷേപ പദ്ധതികളുടെ പലിശ കുത്തനെ കുറച്ച് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. റിസര്‍വ് ബാങ്ക് നിരക്കുകള്‍ വന്‍തോതില്‍ കുറച്ചതിന്റെ ഭാഗമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയും താഴ്ത്തിയത്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ...

മോറട്ടോറിയം; അക്കൗണ്ടില്‍നിന്ന് ഇഎംഐ പിടിക്കാതിരിക്കാന്‍ ബാങ്കുകളെ അറിയിക്കണം

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകള്‍ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി. അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയില്‍ അക്കൗണ്ടില്‍നിന്ന്...

കൊറോണ ആയാലും ബാങ്കുകളുടെ ക്രൂരതയ്ക്ക് അയവില്ല; ക്രെഡിറ്റ് കാര്‍ഡ് എടുത്തവര്‍ക്ക് തിരിച്ചടി

ബാങ്ക് ലോണ്‍ എടുത്തവര്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാത്തരം വായ്പകള്‍ക്കും...

എണ്ണ വില 18 വർഷത്തെ താഴ്ന്ന നിരക്കിൽ; പക്ഷേ ഇന്ത്യ ഭരിക്കുന്നവർ അറിയുന്നില്ല

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....

കൊറോണ: ഉപയോക്താക്കള്‍ക്ക് സഹായമായി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയര്‍ടെല്‍ ഇതോടൊപ്പം നല്‍കും. എട്ടുകോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളില്‍...

ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക നടപടികള്‍ ; ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍

തിരുവനന്തപുരം : ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കേഴ്‌സ് സമിതി പ്രത്യേക നടപടികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ നാല് വരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ വരാന്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചു. 0,1 എന്നീ അക്കങ്ങളില്‍...

Most Popular