കൊറോണ: ഉപയോക്താക്കള്‍ക്ക് സഹായമായി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയര്‍ടെല്‍ ഇതോടൊപ്പം നല്‍കും.

എട്ടുകോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളില്‍ ഈ ആനുകൂല്യം ലഭ്യമാകും.

കോവിഡ് ബാധ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടിച്ചിടുന്നതായി പ്രഖ്യാപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular