pathram desk 2

Advertismentspot_img

തായ്ലാന്‍ഡിലെ ഗുഹയില്‍ നിന്ന് എട്ടാമനെയും പുറത്തെത്തിച്ചു,ഇനി അഞ്ചുപേര്‍ കൂടി ഗുഹയില്‍

ബാങ്കോക്ക്: താം ലുലാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ എട്ടാമനെയും പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ഇനി അഞ്ചുപേര്‍ കൂടിയാണ് ഗുഹയില്‍ അവശേഷിക്കുന്നത്. ഇവരില്‍ മൂന്നുപേരെ ചേംബര്‍ 3 എന്നറിയപ്പെടുന്ന സുരക്ഷിത താവളത്തിലെത്തിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 11മണിയോടെ പുനരാരംഭിച്ച രക്ഷാ ദൗത്യത്തില്‍...

സംവിധായകനെതിരെ കടുത്ത ആരോപണവുമായി നിഷ സാരംഗിന് പിന്നാലെ രചന നാരായണന്‍ കുട്ടി

കൊച്ചി:ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടി രചനയും ആരോപണങ്ങളുമായി രംഗത്തെത്തി.'ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത...

അഭിമന്യു … നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്, വര്‍ഗീയത തുലയട്ടെ എന്ന് സി.കെ വിനീത്

കോഴിക്കോട്: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. ഒടുവിലായി നീ കുറിച്ച അതേ വാക്കുകള്‍ തന്നെയാണ് എനിക്കും ഇന്ന് ഉയര്‍ത്തിപ്പിടിക്കാനുള്ളതെന്നും നിന്റെ സ്മരണകള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നുവെന്നും സി.കെ വിനീത് പറഞ്ഞു. 'വര്‍ഗീയത തുലയട്ടെ'...

ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ, എസ്ഐയ്ക്കും പരാതിക്കാരനും എതിരെ കേസെടുക്കില്ല

ചങ്ങനാശ്ശേരി: സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരന് എതിരെയും ഇരുവരെയും ചോദ്യം ചെയ്ത എസ്ഐ ഷമീര്‍ ഖാനും എതിരെയും തത്ക്കാലം കേസെടുക്കില്ല. ദമ്പതികളുടം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് ഇവരെ മര്‍ദിച്ചതിനുള്ള ഒരു സൂചനയുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ്...

‘അമ്മ’ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നെങ്കില്‍ പാര്‍വ്വതിയ്ക്ക് പറയാമായിരുന്നില്ലേ?: മോഹന്‍ലാല്‍

കൊച്ചി: മലയാളസിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ (അടുത്ത മൂന്നു വര്‍ഷത്തേക്ക് വേണ്ടി ഈ ജൂണില്‍ നടന്ന) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും നടി പാര്‍വ്വതി തിരുവോത്തിനെ ആരും വിലക്കിയിട്ടില്ല എന്ന് നടനും 'അമ്മ'യുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. 'അമ്മ'യിലേക്കുള്ള ദിലീപിന്റെ പുനഃപ്രവേശനം സംബന്ധിച്ച് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍...

നിഷാ സാരംഗിനെ തിരികെ ഉപ്പും മുളകും സീരിയലില്‍ എടുത്താല്‍ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്, പ്രതികരണവുമായി ശാരദക്കുട്ടി

കൊച്ചി: നിഷ സാരംഗിന്റേത് ഒരു സീരിയല്‍ നടിയുടെ പ്രശ്നമല്ലെന്നും തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്നമാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. നിഷയെ തിരികെ സീരിയലില്‍ എടുത്താലോ ആരോപണ വിധേയനായ സംവിധായകനെ ആ സീരിയലില്‍ നിന്ന് പുറത്താക്കിയാലോ ആ പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍...

എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ രാജിവെക്കും, മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്ന്ന് എളമരം കരീം

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്പസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം.എസ്ഡിപിഐ ഭീകരസംഘടന തന്നെയാണ്. മുസ്ലിങ്ങളുടെ ശത്രുക്കളായ...

100 കോടി രൂപയുടെ ഹവാല, നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

കൊച്ചി : നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം കടത്തിയെന്ന കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. 100 കോടി രൂപ ഹവാലയായി ഉതുപ്പ്...

pathram desk 2

Advertismentspot_img