pathram desk 1

Advertismentspot_img

കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല; ബോണറ്റ് തുറന്നപ്പോള്‍ ഉടമ ഞെട്ടി!!!

മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250...

പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 220 മുതല്‍ 250 കോടി വരെ

കൊച്ചി: പ്രളയത്തെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി വരെ നഷ്ടമെന്ന് കണക്ക്. പ്രവര്‍ത്തനം നിര്‍ത്തിവെച്ച വിമാനത്താവളം 26ന് പ്രവര്‍ത്തനം പുനരാരംഭിക്കും. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങി. വിമാനത്താവളത്തിനു ചുറ്റുമുള്ള...

പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെ ആദരിക്കും; യുവജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ആദരം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും...

പിണറായിയെ അവഹേളച്ചയാളെ പിടികിട്ടി; മലയാളി തന്നെ…!

തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാളാണു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൈബര്‍...

ഇത് വേറെ സ്‌റ്റൈല്‍ …! നാവികസേനാംഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍

കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകാശനം. ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്....

പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ 28 ട്രെയ്‌നുകള്‍ ഇവയാണ്…

കൊച്ചി: പ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: - 22114 കൊച്ചുവേളി – -ലോകമാന്യതിലക് എക്‌സ്പ്രസ് -...

വീണ്ടും അത് സംഭവിച്ചു;19 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നാവികസേന എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനമിറങ്ങി; ( വീഡിയോ കാണാം) ആദ്യമെത്തിയത് എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ കാഴ്ചയായി കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമതാവളത്തില്‍ വീണ്ടും യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ്...

രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും; എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ വൈകീട്ട് സര്‍വ്വകക്ഷിയോഗം...

pathram desk 1

Advertismentspot_img