pathram

Advertismentspot_img

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തുലാമാസ പൂജക്കായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തുലാമാസ പൂജക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. വൈകിട്ട് ആഴിയില്‍ അഗ്‌നി പകരും. രാത്രി ഹരിവരാസനം ചൊല്ലി നടയടക്കും.നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറക്കും. പിന്നീട് മഹാഗണപതി ഹോമം നടക്കും. ഉഷപൂജക്ക് ശേഷം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ്....

ശബരിമലയിലെ നാലിടങ്ങളില്‍ നാളെ രാവിലെ മുതല്‍ നിരോധനാജ്ഞ

ശബരിമല: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെ നാലിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുമെന്ന് കളക്ടര്‍ പി.ബി നൂഹ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ടെന്നും ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല....

രേവതിക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍

കോഴിക്കോട്: വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പത്രസമ്മേളനത്തിനിടെ രേവതി പരമാര്‍ശിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ രേവതിക്കെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്. പരാതി നിലനില്‍ക്കുന്നതാണെന്നു ബോധ്യപ്പെട്ടാല്‍ രേവതിക്ക് നോട്ടിസയച്ച് വിളിച്ചുവരുത്തി മൊഴിയെടുക്കും. സംഭവത്തില്‍ സാക്ഷികളായവരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നും...

മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍പ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് എം.ജെ അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി നിരവധി യുവതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അക്ബറിന്റെ പ്രതികരണം. ആദ്യമായി ആരോപണം ഉന്നയിച്ച പ്രിയ...

ഡബ്യുസിസിയുടെ ഹര്‍ജിയില്‍ ‘അമ്മ’യ്ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: താരസംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍...

ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; സംഭവം കോഴിക്കോട്ട്

കോഴിക്കോട്: സ്ത്രീപ്രവേശന വിഷയം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിയ്ക്കെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍...

നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പൊലീസ് ലാത്തിവീശി; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

നിലയ്ക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തിവീശി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ. ബസുകളില്‍...

നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്‍ത്താലില്‍ ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി,ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍, എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി...

pathram

Advertismentspot_img