പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തുലാമാസ പൂജക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. വൈകിട്ട് ആഴിയില്‍ അഗ്നി പകരും. രാത്രി ഹരിവരാസനം ചൊല്ലി നടയടക്കും.നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറക്കും. പിന്നീട് മഹാഗണപതി ഹോമം നടക്കും. ഉഷപൂജക്ക് ശേഷം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ്. ഇതിനായി 18 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ശബരിമല നട തുറന്നത്. പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമല്ലാതെ വനിതകളൊന്നും മല ചവിട്ടാനെത്തിയില്ല.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തുലാമാസ പൂജക്കായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്
Similar Articles
“എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ...
“സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെട്ടുത്താതിൽ വിശദീകരണവുമായി സുനിൽ ഗാവസ്കർ
'ടീമിലെടുക്കാത്തതിൽ നിരാശപ്പെടേണ്ട, കാരണം സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോടാണ്!' സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പന്തിനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് സുനിൽ...