സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍

ന്യൂഡല്‍ഹി: സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സംസ്ഥാന വനിതാ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ചാണെന്ന് രേഖാ ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ചല്ല കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വനിതാകമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും രേഖാശര്‍മ പറഞ്ഞു.

പീഡനത്തിന് ഇരയായ സ്ത്രീയുടെ സുരക്ഷയ്ക്കും അവര്‍ക്ക് നീതി ഉറപ്പിക്കുന്നതിനുമായി പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണം. തിരവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ േനതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.
Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular