നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം സത്യമാണോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് പേളിയുടേയും ശ്രീനേഷിന്റെയും മറുപടി ഇങ്ങനെ..

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റു നോക്കുന്ന കാര്യം പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയമാണ്. ബിഗ് ബോസില്‍ വളര്‍ന്ന പ്രണയം സത്യമാണോ എന്ന് ആരാധകരും മറ്റു മത്സരാര്‍ത്ഥികളും ഒരു പോലെ ചോദിക്കുകയാണ്. എന്നാല്‍ തങ്ങള്‍ ശരിക്കും പ്രണയത്തിലാണെന്നും മോഹന്‍ലാല്‍ വീട്ടില്‍ സംസാരിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസവും ഇതേക്കുറിച്ച് ഇരുവരോടും മോഹന്‍ലാല്‍ സംസാരിച്ചു. പേളിയും ശ്രീനിഷും തമ്മിലുളള സ്നേഹം സത്യമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് സാബുവും ബഷീറും പറഞ്ഞത്. എന്നാല്‍ സത്യമാണെന്ന് പേളിയും ശ്രീനിഷും പറഞ്ഞു. പ്രേക്ഷകര്‍ക്ക് ചോദിക്കേണ്ട ചോദ്യങ്ങളാണ് താന്‍ ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അനൂപ്, പേളി, ഷിയാസ് എന്നിവരാണ് ഈയാഴ്ച്ച എലിമിനേഷന്‍ പട്ടികയിലുളളത്. ഇന്ന് ആരാണ് പുറത്താവുകയെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കും.

SHARE