Tag: mohanlal

ബറോസിന് ശേഷം വമ്പന്‍ പ്രൊജക്ട്റ്റുമായി മോഹൻ ലാൽ ; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളില്‍

ബറോസിന് ശേഷം മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന മറ്റൊരു വമ്പന്‍ പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുകയാണ്. 'ഋഷഭ' എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി വലിയ...

മോഹൻലാലിനെ ചോദ്യംചെയ്യാൻ ഇ.ഡി. 

കൊച്ചി: പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ...

മരക്കാറെ കാണാൻ മോഹൻലാലെത്തി

മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച് മരക്കാറുടെ പടയോട്ടം തീയേറ്ററുകളില്‍ തുടങ്ങിക്കഴിഞ്ഞു. അര്‍ദ്ധരാത്രി തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ വന്‍ ജനക്കൂട്ടമാണ് തീയേറ്ററുകളില്‍ എത്തിയത്. ഈ ആവേശത്തെ ആളിക്കത്തിച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തീയേറ്ററിലെത്തിയത്. ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ താരരാജാവ്...

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. ഗോള്‍ഡന്‍ വിസ സമ്മാനിച്ച...

‘നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്’

പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്ച വിവാരിച്ചാണ് അല്‍ഫോന്‍സിന്റെ ആശംസ കുറിപ്പ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. അല്‍ഫോന്‍സിന്റെ വാക്കുകള്‍...

ലോക്ക്ഡൗണ്‍ ; തകര്‍പ്പന്‍ വര്‍ക്കൗട്ടുമായി മോഹന്‍ലാല്‍

ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് സൂപ്പര്‍താരം മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോക്ഡൗണ്‍ സമയത്തും വര്‍ക്കൗട്ടും തന്റെ ശീലങ്ങളും മാറ്റി വെയ്ക്കാന്‍ അദ്ദേഹം തയ്യാറല്ല. ചെന്നൈയിലെ വീടിന്റെ ബാല്‍ക്കണിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്. സ്‌കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ...

ബറോസിന്റെ ചിത്രീകരണം തുടങ്ങി

കൊച്ചി: മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. ഇന്നലെ രാവിലെ ഒന്‍പതിനാണ് ഔദ്യോഗികമായി ഷൂട്ടിങ് തുടങ്ങിയത്. മോഹന്‍ലാല്‍ തന്റെ വെബ്‌സൈറ്റില്‍, സിനിമാ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ കഴിഞ്ഞ തിങ്കളാഴ്ച സിനിമയുടെ പൂജ നടത്തിയിരുന്നു. നവോദയ സ്റ്റുഡിയോയില്‍ ഇന്നലെ നടന്ന...

കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

കൊച്ചി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന്...
Advertisment

Most Popular

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന...

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന...

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന് ഭാര്യ

കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന്...