‘സഞ്ജു’വില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിത രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ

വിവാദ ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ഈ സിനിമ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇതിനിടയില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിതരഹസ്യങ്ങളാണ് ഈ സിനിമയിലുള്ളതെന്നാണ് സൂചന.

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ശേഷമുള്ള സഞ്ജയ് ദത്തിന്റെ ജീവിതകഥക്ക് ആയിരിക്കും സിനിമയില്‍ കൂടുതല്‍ പ്രാധാന്യമെന്നറിയുന്നു. സഞ്ജു’ വില്‍ സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ കഥയല്ല പറഞ്ഞിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ചെയ്തികളെ വെള്ളപൂശാനുള്ള ശ്രമമാണ് ആ സിനിമയെന്നുമുള്ള ആരോപണങ്ങള്‍ പല ഭാഗത്ത് നിന്നും സിനിമയുടെ റിലീസ് ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി സഞ്ജയ് ദത്തിന്റെ യഥാര്‍ത്ഥ ജീവിതമായിരിക്കും റാം ഗോപാല്‍ വര്‍മ്മയുടെ സിനിമയില്‍ ഉണ്ടാവുക എന്നാണറിയുന്നത്.

അതേസമയം തന്റെ യഥാര്‍ത്ഥ ജീവിതമാണ് സഞ്ജുവിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് സഞ്ജയ് ദത്ത് അവകാശപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. സ്‌ക്രീനില്‍ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിരിക്കുന്നു. സഞ്ജയ് ദത്ത് പറഞ്ഞു. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. സിനിമയിലെ ഒരുഭാഗത്തിനായി ശരീരഭാരം കൂട്ടുകയും ചെയ്തു.

രണ്‍ബീര്‍ കപൂറിനെ കൂടാതെ സോനം കപൂര്‍ പരേഷ് റാവല്‍, മനീഷാ കൊയ്രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരും ചിത്രത്തിലുണ്ട്. 5000ത്തില്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, പികെ തുടങ്ങിയ സിനിമകളടെ സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...