ബിഗ് ബോസ് റിയാലിറ്റി ഷോയെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ മറുപടിയുമായി

ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പുതുമകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്.

ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഏറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു പോലും ആരാധകര്‍ ഇത്തരത്തിലുള്ളൊരു പ്രോഗ്രാം നിങ്ങളെപോലെയുള്ള ഒരു താരത്തിന് ചേരുന്നതാണോ എന്ന ചോദ്യം പോലും ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം തന്നെ താരത്തിനെതിരെയും പരിപാടിക്കെതിരെയും ഉയര്‍ന്നിരുന്നു. പല എപ്പിസോഡുകളിലും കളിയാക്കലുകളും, എതിര്‍പ്പുകളും പ്രകടമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയായി സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ;

പലരും എന്നോടും ചോദിക്കാറുണ്ട്, ബിഗ് ബോസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിപ്രായങ്ങള്‍ ഞാന്‍ കാണുന്നുണ്ടോ എന്ന്. എല്ലാം ഞാന്‍ കാണുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രസകരമായ അഭിപ്രായങ്ങള്‍. അതുപോലെ തന്നെ ബിഗ് ബോസ് കുടുംബത്തെ കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റിമറിക്കുന്ന പ്രകടനങ്ങളാണ് അവര്‍ കാണിക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാന്‍ അറിഞ്ഞത്. ബിഗ് ബോസിന്റെ വരവോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ഉണര്‍വാണുണ്ടായത്. പ്രതികരണശേഷിയുള്ള, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു സമൂഹം തന്നെയാണ് വേണ്ടത്.

SHARE