മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കട്ടഫാനാണ്്…. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴേ അഭിനയ പഠനം പൂര്‍ത്തിയാകൂവെന്ന് നമിത പ്രമോദ്

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്‍ന്നങ്ങോട്ട് എട്ടോളം സിനിമയില്‍ നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില്‍ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. താരത്തിന് അതില്‍ വല്ലാത്ത സങ്കടമുണ്ട്. അതു തുറന്ന് പറഞ്ഞിരിക്കുകയാണ് നമിത.

‘മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കണമെന്നുണ്ട്. അവരൊക്കെ നമ്മുടെ എക്കാലത്തേയും ഫേവറേറ്റ് ആണ്. ഇപ്പോഴും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കട്ടഫാനാണ് ഞാന്‍’.- നമിത പറയുന്നു.
ഈ ലെജന്റ്സിനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നമ്മുടെ അഭിനയ പഠനം പൂര്‍ണമാകുകയുള്ളൂവെന്നും ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെ നമിത പറഞ്ഞു.

മലയാളത്തില്‍ പുതുതായി ഇറങ്ങിയ ചിത്രങ്ങളില്‍ മായാനദി മാത്രമാണ് കണ്ടതെന്നും മനോഹരമായി ചിത്രീകരിച്ച സിനിമയാണ് മായാനദിയെന്നും നമിത പറയുന്നു. അപ്പുവിന്റേയും മാത്തന്റേയും ജീവിതം മനോഹരമായിചിത്രീകരിച്ചിരിക്കുന്നു. തിയ്യേറ്റര്‍ വിട്ട് വീട്ടിലെത്തിയിട്ടും അവര്‍ കൂടെയുണ്ടായിരുന്നു. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ആ സിനിമ- നമിത പറയുന്നു.

നമിതയുടെ എന്ന് പറയാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് അത് എല്ലാ കലാകാരന്‍മാരും ആഗ്രഹിക്കുന്നതാണെന്നും പക്ഷേ എല്ലായ്പ്പോഴും കിട്ടിക്കോളണമെന്നില്ല എന്നുമായിരുന്നു നമിതയുടെ മറുപടി. അത്തരം കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിക്കാറും പ്രാര്‍ത്ഥിക്കാറുമുണ്ട് പക്ഷേ പ്രതീക്ഷിക്കാറില്ലെന്നും താരം പറയുന്നു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നമിതയിപ്പോള്‍. നിമിര്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണെന്നും പ്രിയദര്‍ശന്റെ എന്റര്‍ടെയ്ന്‍മെന്റ് എലമെന്റൊക്കെയുള്ള ചിത്രമാണ് നിമിര്‍ എന്നും നമിത പറയുന്നു.

മലയാളത്തിന് സിനിമ ഒരു കല കൂടിയാണെങ്കില്‍ തെലുങ്കിലും തമിഴിലും സിനിമ ഒരു വലിയ ബിസിനസാണെന്നും നമിത അഭിമുഖത്തില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular