രണ്‍വീര്‍ -ദീപിക വിവാഹം നവംബറില്‍ തന്നെ, വിവാഹം ഇറ്റലിയില്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍

ബോളിവുഡിന്റെ പ്രിയ താര ജോഡി രണ്‍വീര്‍ സിങ്ങ്- ദീപിക പദുകോണ്‍ വിവാഹം നവംബര്‍ 10ന്. ഇറ്റലിയില്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ വിവാഹം നടന്ന വേദിയില്‍ വെച്ചായിരിക്കും ഈ താരവിവാഹവും നടക്കുക.

വിവാഹത്തിന് മുന്നോടിയായി രണ്‍വീറിനും കുടുംബത്തിനുമൊപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി വാര്‍ത്ത പുറത്തു വന്നിരുന്നു. ജൂലൈയില്‍ വിവാഹിതരാകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം നീട്ടിവയ്ക്കുകയായിരുന്നു.

2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കാന്‍ ദീപികയും രണ്‍വീറും തയ്യാറായിരുന്നില്ല. 2016ലാണ് പ്രണയം തുറന്നു പറഞ്ഞ് ഇരുവരും രംഗത്തെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular