കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ വധിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ബാബുവിന്റെ കൊലപാതകം കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് പോണ്ടിച്ചേരി പോലീസാണ്. എന്നാല്‍ ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നതാവട്ടെ കേരള പോലീസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് രണ്ട് അന്വേഷണ സംഘവും പറയുന്നത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും കൃത്യം നടത്തിയത് പ്രദേശവാസികള്‍ തന്നെയാണ് എന്ന സൂചനക്ക് അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പോലീസിനായിട്ടില്ല.

SHARE