വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം; കോഹ്ലിക്കൊപ്പം തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന അനുഷ്‌ക

ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല.
ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു’ എന്ന കുറിപ്പ് അനുഷ്‌കയ്ക്കായി കൊഹ്ലി കുറിച്ചു.

അതേസമയം പിറന്നാള്‍ ദിനത്തില്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് അനുഷ്‌ക. മൃഗങ്ങള്‍ക്ക് വേണ്ടി മുംബൈയ്ക്ക് പുറത്ത് ഒരു വാസസ്ഥലം ഒരുക്കാന്‍ തയാറെടുക്കുകയാണ് താരം. ഉടമസ്ഥരില്ലാത്ത അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ക്ക് സംരക്ഷണവും സൗകര്യവും ഒരുക്കി കൊടുക്കുക എന്നതാണ് നടിയുടെ ലക്ഷ്യം. ഇതിനായി തയാറെടുപ്പുകള്‍ തുടങ്ങിയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസകളും വേണമെന്ന് നടി പറഞ്ഞു.

🙏

A post shared by AnushkaSharma1588 (@anushkasharma) on

SHARE