രജനികാന്ത് ഇന്ന് കരുണാനിധിയെ കാണും; കൂടിക്കാഴ്ച കരുണാനിധിയുടെ വസതിയില്‍ വൈകിട്ട്

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി.എം.കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു. രസികര്‍ മണ്‍ട്രത്തിനായി തുടങ്ങിയ വെബ്സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേര്‍ രജിസ്റ്റര്‍ ചെയ്തെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31ന് പ്രഖ്യാപനം മാറ്റുകയായിരുന്നു.

അതിനിടെ തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ വിപ്ലവം അനിവാര്യമാണെന്ന് രജനികാന്ത് പറഞ്ഞിരിന്നു. അത് ലക്ഷ്യമിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതെന്നും താരം ഒരു അനൗദ്യോഗിക ചടങ്ങില്‍ പറഞ്ഞു.

തമിഴ്നാട് നിരവധി പോരാട്ടത്തിന് തുടക്കം കുറിച്ച മണ്ണാണ്. അത് രാജ്യത്തിന്റെ സ്വാതന്ത്യം മുതല്‍ തുടങ്ങുന്നു. ഒരിക്കല്‍ കൂടി സംസ്ഥാനത്ത് അത്തരത്തിലൊരു സന്ദര്‍ഭം വന്നിരിക്കുകയാണ് ഇപ്പോള്‍ ഒരു രാഷ്ട്രീയ വിപ്ലവം അവശ്യമായി വന്നിരിക്കുകയാണ് ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ നിന്നെത്തുന്ന നടന്‍ കമല്‍ഹാസന്റെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയലോകം. താന്‍ മാധ്യമങ്ങളില്‍ സ്ഥിരം വരുന്നയാളല്ലെന്നും രാഷ്ട്രീയത്തിലും പുതുമുഖമാണ്. ഞാനെന്തു പറഞ്ഞാലും വിവാദമാകുമെന്നും അതുകൊണ്ടാണ് വരാത്തതെന്നും രജനി മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...